പാലാ: ഇന്നലെ മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കുരുക്കുവാൻ 5 ലക്ഷം രൂപാ മുടക്കി ക്യാമറകൾ മുത്തോലി പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം കക്കൂസ് മാലിന്യം വഴിയോരത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ അഭിപ്രായപ്പെട്ടു.
ഇന്നലെ കക്കൂസ് മാലിന്യം കടപ്പാട്ടൂർ ബൈപാസിലെ കൂട്ടിയാനി ഭാഗത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിൻതുടർന്ന് പിടികൂടിയിരുന്നു. മഹസർ തയ്യാറാക്കാനായി വന്ന പാലാ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മീഡിയാ അക്കാഡമിയുമായി സംസാരിക്കുകയായിരുന്നു രഞ്ജിത് ജി മീനാഭവൻ.