പാലാ: മലവെള്ള പാച്ചിലിൽ തകർന്നുകിടന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെ നിർമ്മാണ ജോലികൾക്ക് പാലാ എം എൽ എ മാണി സി കാപ്പൻ തുടക്കം കുറിച്ചു. പാലത്തിൽ തന്നെ ചേർന്ന ജന പ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് കാപ്പൻ നിർമ്മാണ ജോലികളുടെ ഉദ്ഘാടനം നിർവഹിച്ചത്.
വർഷങ്ങളായി കടവുപുഴ പാലം തകർന്നു കിടക്കുകയായിരുന്നു. ഈ പാലം പണി പൂർത്തിയാക്കാൻ താൻ കഠിന പ്രയത്നം നടത്തിയെങ്കിലും ചില ശക്തികൾ അതിന് എതിരുനിന്നു, എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാലത്തിന്റെ നിർമ്മാണജോലികൾ നടത്തുവാൻ കഴിഞ്ഞതിൽ തനിക്ക് ചാരിതാർഥ്യമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.
തടസ്സങ്ങൾ മറികടന്ന് വികസനം ജനകീയമാക്കിയ മാണി സി കാപ്പന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക് മൂന്നിലവ് നിവാസികളുടെ പേരിൽ നന്ദി പറഞ്ഞു. ജനങ്ങൾ കിലോ മീറ്ററുകൾ വളഞ്ഞു പോകേണ്ടി വരുന്ന ദുരിതത്തിൽ നിന്നാണ് മാണി സി കാപ്പൻ എം എൽ എ മൂന്നിലവിലെ ജനങ്ങളെ രക്ഷിച്ചതെന്ന് ചാർളി ഐസക്ക് പറഞ്ഞു.
പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ, ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ, ഇ കെ കൃഷ്ണൻ, റീനാ റെനോൾഡ്, ലിൻസി ജെയിംസ്, ഷാൻ്റി മോൾ സാം, ജോഷി ജോഷ്വാ, പീറ്റർ പന്തലാനി (താലൂക്ക് വികസന സമിതിയംഗം), റോയി ജോൺ, സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ, ഷൈൻ പാറയിൽ, ബിനോയി കപ്ളാങ്കൽ, സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്), ജോയി കുളത്തുങ്കൽ, പി.ജെ ജോർജ്, ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ, തങ്കച്ചൻ മുളങ്കുന്നം, സന്തോഷ് കാവുകാട്ട്, എം.പി കൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.