Hot Posts

6/recent/ticker-posts

കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി മറ്റുള്ളവർക്ക് മാതൃക: റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ

പാലാ: ലോക ജനതയ്ക്ക് മുൻപിൽ തങ്ങളുടെ സംരംഭത്തെ പരിചയപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വളർത്തിയെടുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഈ രംഗത്ത് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി മറ്റുള്ളവർക്ക് മാതൃകയാണന്നും പാലാ രൂപതാ ചാൻസിലർ റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ അഭിപ്രായപ്പെട്ടു. 

കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡിയിൽ കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോസ് തോമസ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരമറ്റം മാർ സ്ലീവാ പാരീഷ്ഹാളിൽ വെച്ചു നടന്ന വാർഷിക പൊതുയോഗം നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസഫ് കമ്പനിയുടെ ബ്രാന്റ് നെയിമായ "കാൻവേ" യുടെ റിലീസിങ്ങും മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ കമ്പനിയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. 
കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ.ജോസഫ് മഠത്തിപറമ്പിൽ, കൃഷി ഓഫീസർ ഡോ. രേവതി ചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം, ഡയറക്ടർ ബോർഡംഗങ്ങളായ ഡാന്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻ പുരയ്ക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കമ്പനി ഗുണഭോക്തോ താക്കൾക്കുള്ള ഇൻസെന്റീവും ഓഹരിയുടമകൾക്കുള്ള സ്പെഷ്യൽ കിറ്റും തദവസരത്തിൽ വിതരണം ചെയ്തു. 

പി.വി. ജോർജ് പുരയിടം, അനു റജി, തോമസ് മാത്യു കൈപ്പൻപ്ലാക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ആന്റണി പ്ലാത്തറ,  ജോസഫ് ഓലിയ്ക്കതകിടി, റ്റോമി മുടന്തിയാനി, ഷേർളി ടോം, സാലി റ്റോമി, മിനി ജോണി, ജോയി നടുത്തുണ്ടത്തിൽ, ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജയിംസ് പെരുമന, റ്റിജോ ജോസഫ് തുടങ്ങിയവർ പരിപാടിക്കൾക്ക് നേതൃത്വം കൊടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു