Hot Posts

6/recent/ticker-posts

കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം: മന്ത്രി റോഷി അഗസ്റ്റ്യൻ

പാലാ: കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും, പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു. 

ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ഒ.എം മാത്യു, റെജി പള്ളുരുത്തികുന്നേൽ, ജോർജുകുട്ടി ചെറുവള്ളി, ജോജോ തുടിയൻപ്ലാക്കൽ, ജോബ് അഞ്ചേരി, സജി വട്ടക്കനാൽ, തങ്കച്ചൻവിസിബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച സംഘാടകനായ ഒ എം മാത്യുവിന് മന്ത്രി റോഷി അഗസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു. 

രാവിലെ നടന്ന കായിക മത്സരങ്ങൾ പൊരുന്നോലിൽ ഗ്രൗണ്ടിൽ റവ. ഫാ. തോമസ് പുന്നത്താനത്ത് (കിഴതടിയൂർ പള്ളി വികാരി) ഉദ്ഘാടനം ചെയ്തു. ആന്റണി മാളിയേക്കൽ (മുൻ മുനിസിപ്പൽ കൗൺസിലർ) അദ്ധ്യക്ഷനായിരുന്നു. 

ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പാലാ നഗരസഭ), ഒ.എം മാത്യു, ജോബ് അഞ്ചേരി, ബേബി കളപ്പുര, റെജി പള്ളു വരുത്തികുന്നേൽ, വിഷ്ണു, ശശി തുടങ്ങിയവർ പ്രസംഗിച്ചു. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു