Hot Posts

6/recent/ticker-posts

വ്യത്യസ്ഥനായ അധ്യാപകനെ ആദരിച്ച് പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻററി സ്കൂൾ

പാലാ: അധ്യാപക ദിനത്തിൽ പാലായിൽ വ്യത്യസ്ഥനായ ഒരു അധ്യാപകനെയാണ് പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻററി സ്കൂളിൽ ആദരിച്ചത്. ചടങ്ങ് പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. റീനമോൾ എബ്രഹാം സ്വാഗതം പറഞ്ഞു,

രാജേഷ് സാറിനെ ഷാളണിയിച്ചും ബെക്കെ നൽകിയും ബൈജു കൊല്ലംപറമ്പിലും, റീനാ മോൾ എബ്രാഹവും ആദരിച്ചു. അനിൽകുമാർ പി ബി, വിദ്യാ പി നായർ, ശ്രീകല കെ, ലിറ്റി ജോസഫ് എന്നിവർ സംസാരിച്ചു.


അക്ഷരവഴികളിൽ വിദ്യാർത്ഥികൾക്ക് വെളിച്ചമാണ് രാജേഷ് സാർ. ജീവിതവഴികളിൽ ഈ അധ്യാപകനെ കൈപിടിച്ച് നടത്തുന്നതാകട്ടെ പ്രിയ ശിഷ്യരും കുടുംബവും. പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനായ രാജേഷ് ലാൽ. പൂർണ്ണമായും അന്ധനാണ്. 
അന്ധത മാത്രമല്ല, രാജേഷിൻ്റെ ജീവിതത്തിൽ ഇരുൾ വീഴ്ത്തിയത്. പതിനേഴ് വർഷം മുമ്പ് മാരകമായ കിഡ്‌നി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രാജേഷിന് പിന്നീട് അമ്മ വത്സലയുടെ കിഡ്‌നിയാണ് തിരികെ ജീവിതത്തിലേക്ക് നടത്തിയത്. വേദനകൾ ഒരുപാട് സഹിച്ചെങ്കിലും പ്രസന്നവദനനായ ഈ 44-കാരന്റെ വാക്കുകളിൽ ഇതൊന്നും ഒരു പ്രശ്നമേ ആയിക്കാണുന്നില്ല. കൂടാതെ കവിതാ രചനയും രാജേഷ് സാറിനുണ്ട്. ഇദ്ധേഹത്തിൻ്റെ പാട്ടുകൾ വിധു പ്രതാപ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ആലപിച്ചിട്ടുണ്ട്.

രാജേഷ് ലാലിന് ആറാം ക്ലാസിൽ പഠിക്കുംവരെ കാഴ്‌ചയുണ്ടായിരുന്നു. കണ്ണുകളിലേക്കുള്ള ഞരമ്പിന്റെ രോഗാവസ്ഥ മൂലം പിന്നീട് കാഴ്‌ച നഷ്‌ടപ്പെടുകയായിരുന്നു. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസിൽ പാസായ ശേഷം പാലാ സെന്റ്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്‌സിൽ ബി.എ.യും എം.എ.യും റാങ്കോടുകൂടിയാണ് വിജയിച്ചത്. തുടർന്ന് ബി.എഡും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫില്ലും ഉന്നത നിലയിൽ പാസായി. 2013 ൽ നിലമ്പൂർ മാനവേദ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ പൊളിറ്റിക്സ് അധ്യാപകനായി സർവ്വീസിൽ കയറിയ രാജേഷ് ലാൽ പിന്നീട് കോട്ടയം മോഡൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആറുവർഷം സേവനം ചെയ്തു‌. കഴിഞ്ഞ രണ്ടുവർഷമായി പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്കൂ‌ളിലെ അധ്യാപകനാണ്.

ജീവിതപ്രതിസന്ധികളിൽ സഹപാഠികൾ താങ്ങായി. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം തളർന്ന ജീവിതത്തിൽ പഠിച്ചപ്പോഴുണ്ടായിരുന്ന സഹപാഠികളും തുണയായി. തൃശ്ശൂർ സ്വദേശിനിയായ രേഷ്‌മയാണ് ഭാര്യ, രണ്ട് കുട്ടികളുണ്ട്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു