രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് നാളെ ആരംഭിക്കും. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ് INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്..സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും നേതൃത്വം വഹിക്കും. സെമിനാറുകൾക്കൊപ്പം പ്രാക്ടിക്കൽ സെഷൻസും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ. കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ കെ ബാബു ജോസഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. കോളേജ് മാനേജർ റെവ. ഫാ. ബെർക്ക്മെൻസ് കുന്നുംപുറം, മാണി സി കാപ്പൻ എം എൽ എ, പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സജേഷ്‌കുമാർ എൻ കെ തുടങ്ങിയവർ പ്രസംഗിക്കും.
ഡോ. പി. ജി. ശങ്കരൻ (വൈസ് ചാൻസിലർ കുസാറ്റ്) ഡോ. ആർ. രാമരാജ് (മുൻ പ്രൊഫസർ കാമരാജ് യൂണിവേഴ്സിറ്റി മധുര), ഡോ. രാജീവ് വി ധാരസ്‌ക്കർ (ഡയറക്ടർ ഐ ഐ ഐ ടി കോട്ടയം), പ്രൊഫ. ഡോ. ടി. ജെ. പാണ്ഡ്യൻ (നാഷണൽ പ്രൊഫസർ, ഭട്ട് നഗർ അവാർഡി), പ്രൊഫെ. ഡോ. കെ. കുമാരസ്വാമി (മുൻ യൂ ജി സി- ബി എസ് ആർ ഫാക്കൽറ്റി ഫെല്ലോ, ഐ സി എസ് എസ് ആർ സീനിയർ ഫെല്ലോ), ഡോ. ബീനാ മാത്യു (പ്രൊഫസർ സ്കൂൾ ഓഫ് കെമിക്കൽ സയൻസ്, എം ജി യൂണിവേഴ്സിറ്റി കോട്ടയം), പ്രൊഫെ. ഡോ. എം. ലക്ഷ്മണൻ (വിഗ്യാൻ ശ്രീ അവാർഡ്, പ്രൊഫസർ ഓഫ് എമ്മിനെന്സ്, ഡി എസ് ടി സെർബ്, നാഷണൽ സയൻസ് ചെയർ, ഡി എ ഇ, രാജരമണ ഫെല്ലോ, ഡി എസ് ടി രമണ ഫെല്ലോ), പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ (പ്രൊഫസർ- കംപ്യൂട്ടേഷ്‌ണൽ ബയോളജി & ബയോഇൻഫോർമാറ്റിക്സ്), ഡോ. സ്റ്റാനി തോമസ്- പി എസ് സി അംഗം, റെവ. ഫാ. ജോസഫ് തടത്തിൽ (പ്രോട്ടോ സിൻസെലസ് പാലാ രൂപത), ഡോ. വി. പി. ദേവസ്യ (പ്രിൻസിപൽ, എസ്. ജെ. സി. ഇ. ടി. പാലാ), സി. ഡോ. ബെറ്റി വർഗീസ്, പ്രൊഫ. ഡോ. കെ. എൻ. രാഘവൻ- പ്രൊഫസർ ഇൻ കെ. ആർ ഇ എ യൂണിവേഴ്സിറ്റി ചെന്നൈ, പ്രൊഫ. ഡോ . ജി. അംബിക (മുൻ പ്രൊഫസർ ഐ ഐ എസ് ഇ ആർ, തിരുവനന്തപുരം), പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാർ വി സി- എം ജി യൂണിവേഴ്സിറ്റി കോട്ടയം, ജെയിംസ് സേവ്യർ, റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.