Hot Posts

6/recent/ticker-posts

INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു. 

വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആകർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ INSPIRE ഇന്റേൺഷിപ് സയൻസ്  ക്യാമ്പ്. 2024 സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. കോളേജ് നേതൃത്വം നൽകി എഴുതി കംപോസ് ചെയ്ത്  ആലാപനം നടത്തിയ തീം സോങ്ങിന്റെ പ്രകാശനം കോളേജ് മാനേജർ റെവ. ഫാ. ബെർക്ക്മെൻസ് കുന്നുംപുറം നിർവ്വഹിച്ചു. 

പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരിൽ, കോ ഓർഡിനേറ്റർ ഡോ. സജേഷ് കുമാർ എൻ.കെ, അധ്യാപകരായ അഭിലാഷ് വി, ലിജിൻ ജോയി, വിദ്യാർഥി പ്രിതിനിധി ആദർശ് ആർ തുടങ്ങിയവർ  പ്രസംഗിച്ചു.    

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും നേതൃത്വം വഹിക്കും. സെമിനാറുകൾക്കൊപ്പം പ്രാക്ടിക്കൽ സെഷൻസും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു