Hot Posts

6/recent/ticker-posts

ഓണാഘോഷം പൊടിപൊടിച്ച് രാമപുരം കോളേജ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ പൊടിപൊടിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട്  വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടംവലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. സോഷ്യൽവർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ കോളേജ് പ്രവേശന കവാടത്തിൽ വലിയ പൂക്കളം ഒരുക്കി. 

ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരത്തിൽ മലയാളി മങ്കയായി - അൻസുപ്രിയ രാജേഷ് ബിസിഎ,  ഫസ്റ് റണ്ണർ അപ്പ് ആൻമരിയ എം എസ് ഡബ്ലിയു സെക്കൻഡ് റണ്ണർ അപ്പ് - മോൻസി എം എസ് ഡബ്ലിയു എന്നിവരും മലയാളി മാരൻ ആയി - അലൻ തോമസ് രാജൻ എം. എ. എച്ച്. ആർ. എം, ഫസ്റ്റ് റണ്ണർ അപ്പ്  ടിൽജോ എം എസ് ഡബ്ലിയു, രണ്ടാം റണ്ണർ അപ്പ് സാൻജോ തോമസ്എം എസ് ഡബ്ലിയു എന്നിവർ  വിജയിച്ചു. 

കോളേജ് മാനേജർ റവ.ഫാ ബെർക്മെൻസ് കുന്നുംപുറം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് കോ- ഓർഡിനേറ്റർ മാരായ സുമേഷ് സി എൻ, ഷീബ തോമസ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്‌സൺ ജൂണാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു