പാലാ: മരിയസദനത്തിലേയ്ക്ക് ക്രതീതമായി എത്തപ്പെടുന്ന മനോരോഗികളുടെ പുനർവിന്യാസം സംബന്ധിച്ചുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അതിനാവശ്യമായ മാർഗ്ഗങ്ങൾ തേടാനും ഒരു അടിയന്തരയോഗം 2024 സെപ്റ്റംബർ 20 ഉച്ചകഴിഞ്ഞ് 2 മണിക്ക് മരിയസദനത്തിൽ നടക്കും.
ഇപ്പോൾ മരിയസദനത്തിലെ രോഗികളായ ആളുകളുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനാൽ അത് നിയന്ത്രിക്കണമെന്ന് സാമൂഹ്യ ക്ഷേമവകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചതെന്ന് സന്തോഷ് മരിയസദനം അറിയിച്ചു.