പാലാ: പാലാ മുനിസിപ്പാലിറ്റിയിലും നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തിലും എല്ലാ വാർഡിലും ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് മുൻകൂട്ടി തയ്യാറാക്കിയ ലിസ്‌റ്റ് പ്രകാരമുള്ള വീടുകൾ സന്ദർശിച്ച് പരമാവധി തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലാ നഗരസഭാ കൗൺസിൽ ഹാളിൽ ചെയർമാൻ ഷാജു വി തുരുത്തൻ്റെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനം, മരിയസദനം ഇന്ന് അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അവതരിപ്പിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, രഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സി ഡി സ് ചെയർപേഴ്സൺ, ഐ സി ഡി സ് പ്രതിനിധികൾ, നഗരസഭാജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുക്കുകയുണ്ടായി, ഇത് ഏകോപിപ്പിക്കുന്നതിനുള്ള പില നിർദ്ദേശങ്ങൾ:
1. ഓരോ വാർഡിലും സാമ്പത്തിക ശേഷിയുള്ളവരെയും കാരുണ്യ, സഹകരണ മനോഭാവമുള്ളവരുമായ പരമാവധി വീടുകൾ കണ്ടെത്തി വാർഡിന്റെ ഘടന അനുസരിച്ച് 60 നും 150 നും ഇടയ്ക്കുള്ള വീടുകളുടെ ലിസ്‌റ്റ് തയ്യാറാക്കുക.
2. ആ വീട്ടിലെ പ്രധാനപ്പെട്ട ആളുടെ പേര്, വീട്ടു പേര്, അഡ്രസ്സ്, ഹോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി കൗൺസിലർമാരുടെ നേതൃത്വത്തിൽ ലിസ്‌റ്റിൽ എഴുതുക.
3. സാധാരണ ജനകീയ ഫണ്ട് പിരിവ് നടത്തുന്നത് ഒരാഴ്ച മുൻപ് നോട്ടിസ് നൽകിയതിനു ശേഷം ഭവനങ്ങൾ സന്ദർശിച്ച് ഫണ്ട് ശേഖരിക്കുകയാണ്. എന്നാൽ രണ്ടു പ്രാവശ്യം ഭവന സന്ദർശനം ബുദ്ധിമുട്ടായതിനാലും വാർഡുകളിൽ തീരെ സാമ്പത്തിക ശേഷിയില്ലാത്തവരുടെ വീടുകളിൽ കയറിയതു കൊണ്ട് വലിയ തുക കിട്ടാൻ സാധ്യതയില്ലാത്തതു കൊണ്ടും മുൻകൂട്ടി തയ്യാറാക്കിയ ലിസ്‌റ്റ് പ്രകാരം ഒരാഴ്‌ച മുൻപ് നഗരസഭാ ചെയർമാനും അതത് വാർഡ് കൗൺസിലറുടെയും പേര് വച്ച് മരിയസദനത്തെ സംബന്ധിച്ച് പാലാ മുനിസിപ്പാലിറ്റി തയ്യാറാക്കിയ ചെറിയ കത്തും മരിയ സദനത്തിൻ്റെ ബ്രോഷറും ചേർത്ത് പോസ്‌റ്റലിൽ അയയ്ക്കുക നേരിട്ട് ഒരു പ്രസ്താവന കൊടുക്കുന്നതിലും പ്രാധാന്യം കിട്ടാനും വീട്ടിൽ ചർച്ച ചെയ്യാനും ഇത് കാരണമാകും.
4. ഈ യോഗത്തിന് ശേഷം 31-ാം തീയതിയ്ക്കകം വാർഡിലെ കൺവീനറുടെ നേത്യത്വത്തിൽ ആ വാർഡിലെ രാഷ്ട്രിയത്തിന് അതീതമായി സ്വാധീനമുള്ള വ്യക്തികളുടെ ഒരു യോഗം ചേർന്ന് ഫണ്ട് ശേഖരണം വിജയിപ്പികുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതാണ്. പോസ്‌റ്റലായി അയയ്ക്കു കയാണോ, നേരിൽ ഭവനം സന്ദർശിച്ച് നോട്ടിസ് നൽകുകയാണോയെന്ന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. തിരുമാനിക്കാവുന്നതാണ്.5. നോട്ടിസ് അയച്ചതിന് ശേഷം ഒക്ടോബർ 5 ന് ശേഷം എല്ലാവരെയും ഒക്ടോബർ 10 ന് ഫണ്ട് ശേഖരണത്തി നായി എത്തുമെന്ന വിവരം പരമാവധി പേരെ ഫോണിൽ വിളിച്ച് കൗൺസിലറോ ആ വാർഡിൽ സ്വാധീനമുള്ള വ്യക്തിയോ ഓർമിപ്പിക്കുന്നത് ഉചിത മായിരിക്കും.
6. ഭവന സന്ദർശനം നടത്തുമ്പോൾ കൂടുതൽ തുക മരിയ സദനം സന്തോഷിന് നേരിട്ട് നൽകാൻ താല്‌പര്യം പ്രകടിപ്പിക്കുന്നവർക്ക് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ കാണിച്ച് ഒരു ഓഫർ ഫോം നൽകാവുന്നതാണ്. അവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ഒരു ലിസ്‌റ്റും തയ്യാറാക്കാവുന്നതാണ്.
7. നോട്ടീസ്, പോസ്‌റ്റൽ ചിലവ് എന്നിവ ആവശ്യമെങ്കിൽ പൊതുവായി വഹിക്കാവുന്നതാണ്.
8. പാലാ മുനിസിപ്പൽ ടൗണിൽ ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് മുൻകൂട്ടി നോട്ടീസ് നൽകി ചെയർമാൻ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ الالم സ്ക്വാഡായി തിരിഞ്ഞ് വലിയ ഒരു ധന സമാഹരണം നടത്താവുന്നതാണ്. കൂടിയ തുക നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ‌് പ്രത്യേകം തയ്യാറാക്കി അവർക്ക് മരിയസദനത്തിന് നേരിട്ട് നൽകാനാണ് താല്പര്യമെങ്കിൽ അവരുടെയും ലിസ്‌റ്റ് തയ്യാറാക്കുക. ഓഫർ നൽകാവുന്നതാണ്.
10. ഓരോ വാർഡിലും ധനസമാഹരണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളുടെ എണ്ണം അനുസരിച്ച് മരിയ സദനത്തിൻ്റെ ഓഡിറ്റിന് വിധേയമായ രസീത് ബുക്കുകൾ വിതരണം ചെയ്തു കൂടുതൽ ആവശ്യമുള്ളവർക്ക് ഓരോ വാർഡിലെയും കൺവീനർമാർക്ക് എത്തിച്ച് നൽകുന്നതായിരിക്കും. മുൻകുട്ടി അയ്ക്കുന്നതിനോ ഉള്ള നോട്ടിസ്, ആവശ്യമെങ്കിൽ നൽകുന്നതിനോ, കവർ, സ്‌റ്റാമ്പ് എന്നിവയും 30 ന് ശേഷം സമയത്ത് എത്തിച്ച് നൽകുന്നതായിരിക്കും.
11. ഓരോ വാർഡിലും കൗൺസിലർ അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിക്കുന്നവർ ഏകോപനത്തിനുള്ള കൺവീനർ ആയിരിക്കും പാലാ മുനിസിപ്പാലിറ്റിയിൽ 26 വർഷമായി 530 അന്തേവാസികളുമായി പ്രവത്തിച്ച് വരുന്ന മരിയ സദനം ഇന്ന് മുന്നോട്ട് നടത്തി കൊണ്ട് പോകാൻ സാധിക്കാത്ത വിധം നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുമാണ്. 25 ലക്ഷത്തോളം രൂപ പ്രതിമാസം ഭക്ഷണം, മരുന്ന് തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്കായി ചിലവ് വരുന്നുണ്ട്.
ആരാലും ഉപേഷിക്കപ്പെട്ടവരും തിരിച്ച് പോകാൻ സാധിക്കാതെ ജിവിതവസാനം വരെ അഭയം നൽകണ്ടവരുമായ മനസ്സിൻ്റെ താളം തെറ്റിയവരാണ് ഇവരിൽ അധികവും. ജനപ്രതിധികളും സാമുഹൃപ്രവർത്തകരും ആധികാരികളും മറ്റൊരു സ്ഥലം ഇല്ലാത്തതിനാൽ എത്തിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരെ ജീവിത അവസാനം വരെ പരിചരിക്കുന്നതിന് യാതൊരു പ്രതിഫലവും ഇതിന്റെ പേരിൽ മരിയ സദനം വാങ്ങുന്നില്ല. നല്ലവരായ സന്മനസുകൂടെ സഹായത്തോടെയാണ്' ഇത് നടന്ന് വരുന്നത്. എന്നാൽ അതിലുപരിയായ പ്രതിസന്ധിയിലാണ് മരിയ സദനം.
ഈ വിഷയം മനസ്സിലാക്കി ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് എല്ലാ വാർഡിലും സന്മനസ്സ് ഉള്ളവരുടെ ഇടയിൽ നിന്നും ഒരു ജനകീയ ഫണ്ട് പിരിവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Account Details of Mariyasadanam:
Name : Mariyasadanam
Bank Name: Axis bank Palai
Account no.: 924010055769697
Ifsc code: UTIB0000616