Hot Posts

6/recent/ticker-posts

പാലാ മരിയസദനത്തിൽ ജനപ്രതിനിധി സംഗമം നാളെ നടക്കും

പാലാ: ലോകമാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് മരിയസദനത്തിന് ആവശ്യമായ സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളിൽ നിന്ന് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികളായ നഗരസഭ കൗൺസിലർമാരുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും ഒരു യോഗം നാളെ  (സെപ്റ്റംബർ 24, ചൊവ്വാഴ്‌ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും.
മരിയസദനത്തിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി നിലവിൽ 540 ലേറെ ആളുകൾ വസിക്കുന്നുണ്ട്. അനുവദനീയമായതിൻ്റെ ഇരട്ടി സംഖ്യയാണിത്. ദിനംതോറും സ്‌ഥാപനത്തിൽ എത്തിച്ചേരുന്ന രോഗികളുടെയും അനാഥരുടെയും എണ്ണത്തിൽ വൻവർദ്ധനയാണ് മരിയസദനം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
നിലവിൽ രണ്ടു കോടി രൂപയുടെ കടബാധ്യത മരിയസദനത്തിനുണ്ട്. കൂടാതെ മരിയസദനത്തിന്റെ പ്രവർത്തനത്തിന് പ്രതിമാസം 25 ലക്ഷം രൂപ ചിലവുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ഒരു ജനകീയ കൂട്ടായ്‌മ നടത്തുകയുണ്ടായി. 
സന്മനസ്കരായ ആളുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് മരിയസദനം നിലനിൽക്കുന്നത്. ആളുകൾ അധികമാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള സ്‌ഥലപരിമിതികൾ പ്രധാന വെല്ലുവിളിയായി മാറുന്നു. ഇടപ്പാടിയിൽ 60 സെന്റും, പൂവരണിയിൽ ഒന്നര ഏക്കർ സ്‌ഥലവും സൗജന്യമായി ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ നിർമ്മിക്കുന്നത് വഴി 250 ആളുകളെ മാറ്റിപ്പാർപ്പിക്കുവാൻ കഴിയും. ഇതിന് ധനസഹായം ആവശ്യമാണ്. ഇത് ഉടൻ നടപ്പിലാക്കേണ്ടത് മരിയസദനത്തിൻ്റെ നിലനിൽപ്പിന് നിയമപരമായ ആവശ്യമായി ഇപ്പോൾ വന്നിരിക്കുന്നു. 




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു