Hot Posts

6/recent/ticker-posts

മീനച്ചിൽ പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ നടന്നു

പാലാ: മനോരോഗികളായ ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് മൂലം മരിയ സദനം നേരിടുന്ന സാമ്പത്തികവും, സ്ഥലപരിമിതി മൂലമുള്ള പ്രശ്നങ്ങൾക്കും കൈത്താങ്ങാവാൻ പ്രസിഡൻ്റ് സാജോ പൂവത്താനിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. 
ജില്ലാ പഞ്ചായത്ത് അംഗമായ രാജേഷ് വാളിപ്ലാക്കൽ, ഇടമറ്റം പള്ളി വികാരി ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയിൽ, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം പെണ്ണമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ നളിനി ശ്രീധരൻ, ബിജു ടി.ബി ലിസമ്മ ഷാജൻ, ജോയ് കുഴിപ്പാലയിൽ, പുന്നൂസ് പോൾ, ഷെർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, വിഷ്ണു പി വി ഇന്ദു പ്രകാശ് എന്നിവർ പങ്കെടുത്തു. 
ഇവരോടൊപ്പം ജോസ് പാറേക്കാട്ട്, ബിനോയ് നരിതൂക്കിൽ, ജിനു വാട്ടപ്പള്ളി, ഷാജി വെള്ളപ്പാട്ട്, ബോബി ഇടപ്പാടി, കെ ജെ മാത്യു നരിതൂക്കിൽ, ഡയസ് കെ സെബാസ്റ്റ്യൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത കെ. ബിയും,മറ്റു നിരവധി സിഡിഎസ് അംഗങ്ങളും പങ്കെടുത്തു. മരിയസദനം നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് യോഗം ചർച്ച ചെയ്തു. 
ഈയൊരു ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാർഡ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാൻ തീരുമാനിച്ചു.  ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 ന് നടക്കുന്ന ധനസമാഹരണ യജ്ഞം വിജയിപ്പിക്കാൻ ജനപ്രതിനിധികളുടെയും പൊതുജനത്തിൻ്റെയും പങ്കാളിത്തത്തോടെ ക്രിയാത്മകമായ രീതിയിൽ കഴിയുന്നത്ര പണം സമാഹരിക്കാൻ യോഗം തീരുമാനിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു