Hot Posts

6/recent/ticker-posts

നീണ്ടൂർ - കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു: ബി.എം.ബി.സി. നിലവാരത്തിൽ റോഡ് നവീകരിച്ചത് ഏഴുകോടി രൂപ ചെലവിട്ട്

കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷം കൊണ്ട് ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മൂന്നേകാൽ വർഷം കൊണ്ട് അത് നേടിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. നീണ്ടൂരിലെ കൈപ്പുഴക്കാറ്റ് ടൂറിസം പദ്ധതിയുടെ സാങ്കേതികാനുമതിക്കായുള്ള നടപടികൾ പൂർത്തിയാക്കി എന്നും മന്ത്രി പറഞ്ഞു. 
കല്ലറ - നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം.




എം.പി. മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, നീണ്ടൂർ ബ്ളോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്, പൊതുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ ജോസ് രാജൻ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, സുധീഷ് ഗോപി, ജി. രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, വി.സി. മത്തായി വട്ടുകളത്തിൽ, ജോസ് പാറേട്ട്  എന്നിവർ പ്രസംഗിച്ചു. 


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു