Hot Posts

6/recent/ticker-posts

തലനാട് ഓണവിപണി 2024 ആരംഭിച്ചു

തലനാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ "ഓണവിപണി 2024" തലനാട് കാവുങ്കൽ ജംഗ്ഷനിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ ഉ​ദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ അജ്മൽ പി എം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഓണക്കാലത്ത് ഉണ്ടാവാൻ സാധ്യതയുള്ള വലിയ വിലക്കയറ്റം പിടിച്ചു നിർത്തുവാൻ വേണ്ടിയുള്ള വിപണി ഇടപെടൽ ആണ് മേള എന്നും അതിൻറെ ഗുണഭോക്താക്കളായി പഞ്ചായത്തിലെ മുഴുവൻ ആളുകളും മാറണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്