പാലാ: ഓണാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി യൂത്ത് യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് (സെപ്റ്റംബർ 11) നടക്കും.
വൈകിട്ട് 4 ന് കൊട്ടാരമറ്റത്ത് നിന്നും ചെണ്ടമേളം, പുലികളി, നാസിക് ഡോള്‍, ശിങ്കാരിമേളം എന്നിങ്ങനെ വര്‍ണാഭമായ പരിപാടികള്‍ക്കൊപ്പം നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പാലാ ഡിവൈഎസ്പി കെ. സദന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
വ്യാപാരി സമൂഹത്തിന് പുറമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, ആരോഗ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബുകള്‍, സംഘടനകള്‍, റസിസന്‍സ് അസോസിയേഷനുകള്‍ എന്നിവരും ഘോഷയാത്രയിൽ പങ്കെടുക്കും.
ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞും, കലാരൂപങ്ങള്‍ അണിനിരത്തിയും പങ്കെടുക്കുന്ന 8 പേരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും വിജയികളാകുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും.
ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാംസ്‌കാരിക നേതാക്കളും, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എം പി, വി.സി ജോസഫ്, ആന്റണി, ജോണ്‍, എബിസണ്‍ ജോസ്, ഫ്രെഡ്ഡി ജോസ്, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.