പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഓണം 2024' എന്ന പേരിൽ പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പാലാ ബി പി സി ജോളി മോൾ ഐസക്കിന്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയിൽ നിന്നും പാലാ മോഡൽ ബിആർസിക്കായി അനുവദിച്ച തുക 75 ലക്ഷം രൂപാ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന് വേണ്ട ഇടപെടലുകൾ നഗരസഭയിൽ നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
പഴയ കെട്ടിടം നിലവിൽ പൊളിച്ച് മാറ്റി, ബിൽഡിംഗ് പ്ലാനും തയ്യാറായിട്ടുണ്ട്. യോഗത്തിൽ രാജകുമാർ ആശംസയും രഞ്ജിത്ത് സ്വാഗതവും സുനിത ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.
ജോസ് പ്ലാക്കൂട്ടം, ഉണ്ണി കുളപ്പുറം, വിൽഫി മൈക്കിൾ, സണ്ണി, റെജി മാത്യു, ബിജു എൻ എം, സുകുമാരൻ പനച്ചിക്കൽ, ബേബി ഉപ്പുട്ടിൽ, ബേബി പാണംപാറ എന്നിവർ പ്രതുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ബി ആർ സി അംഗങ്ങളുടെയും വിവിധ മത്സരങ്ങൾ, ഓണപ്പാട്ട്, ഓണക്കളികൾ, തിരുവാതിര എന്നിവ നടന്നു. തുടർന്ന് ഓണസദ്ധ്യയും മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.