ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടക്കും. ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി മേഖലകളിലാണ് മത്സരങ്ങൾ നടത്തുന്നത്.
ജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ഈരാറ്റുപേട്ട ഉപജില്ല ഏഇഒ ഷംല ബീവി അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ ജോബൈറ്റ്തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ് അഴകത്ത്, സന്ധ്യാ ശിവകുമാർ, മിനി ബിനോ മുളങ്ങാശ്ശേരി, പിടിഎ പ്രസിഡന്റ് ബിജു കല്ലിടുക്കാനി, എച്ച് എം ഫോറം സെകട്ടറി വിൻസന്റ് മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.