Hot Posts

6/recent/ticker-posts

74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം

ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും.  

1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ വിവാഹം. മക്കൾ രണ്ടുപേരും വിവാഹിതരാണ്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ ചേടത്തിക്ക്  മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത വേണമെന്ന അറിവാണ് സാക്ഷരതാ മിഷൻ  പത്താം ക്ലാസ് പരീക്ഷ എഴുതി 74%  മാർക്കോടെ വിജയിക്കാൻ കാരണമായത്.


തുടർ പഠനം വീണ്ടും മുടങ്ങിയ സ്ഥിതിയായി. ഇതിനിടെ KPMS സംഘടന, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ വീണ്ടും തുടർപഠനത്തിന് പ്രചോദനം നൽകി. മരുമകൾക്ക് മുൻപേ തങ്കമ്മ പത്താംതരം പാസായി. എന്നാൽ മരുമകൾ പഠനം തുടർന്നതോടെ ചേട്ടത്തിക്ക് വാശിയേറി. വീണ്ടും പഠിക്കാൻ തീരുമാനിച്ചു. ഇതിനിടെ വിദ്യാരംഭങ്ങൾക്ക് നാട്ടിലെ വിദ്യാസമ്പന്നയായ മുത്തശ്ശി നിരവധി കുട്ടികളെ എഴുത്തിനിരുത്തി. 

2024 സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയുടെ ഹ്യൂമാനിറ്റീസ് വിഷയത്തിൽ  78%  ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. ഈ അവസരത്തിലാണ് വിസാറ്റ് ആർട്സ്  & സയൻസ് കോളേജ് അധികൃതർ തങ്കമ്മ പി എം ന് ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കിയത്. ഇതിനായി എംജി യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം തന്നെ പുതുക്കി നൽകി. ഉത്സാഹത്തോടെ വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് പഠനം ആരംഭിച്ചു.

പുതുപുത്തൻ യൂണിഫോം അണിഞ്ഞ് അല്പം ഗർവോടെ, തികഞ്ഞ മത്സരബുദ്ധിയോടെ തങ്കമ്മേടെത്തി ക്ലാസുകളിൽ ഇരിക്കുന്നു, പഠിക്കുന്നു ഒപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി മാവുങ്കൽ, എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ  ഡോ. അനൂപ് കെ ജെ, PRO ഷാജി ആറ്റുപുറം, തങ്കമ്മ പി എം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു