Hot Posts

6/recent/ticker-posts

രണ്ടു കോടി രൂപ ചെലവിൽ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കെട്ടിട നിർമാണത്തിനു തുടക്കം

കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നാം നേരിടുകയാണ്. വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആഴമേറിയ പഠനവും ഗവേഷണവും ആവശ്യമാണ്. ഇതിന് പഠനകേന്ദ്രം സഹായകമാകും. കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രി ശിലാഫലകം അനാഛാദനം ചെയ്തു. കാലാവസ്ഥയിൽ വരുന്ന മാറ്റം മൂലം സംസ്ഥാനം വയനാട്, കൂട്ടിക്കൽ അടക്കം സമാനതകളില്ലാത്ത ദുരന്തങ്ങളെ നേരിട്ട സാഹചര്യത്തിൽ കാലാവസ്ഥവ്യതിയാന പഠനം അത്യന്താപേക്ഷിതമാണെന്നും പഠനകേന്ദ്രത്തിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. 
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. സോമൻകുട്ടി, കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി. സാമുവൽ, ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജീസസ്, ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, രാഷ്ട്രീയകക്ഷി പ്രതിനിധി  ബാബു മണിമലപറമ്പിൽ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, എന്നിവർ പ്രസംഗിച്ചു.

വടവാതൂരിൽ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന് (സി.ഡബ്‌ള്യൂ.ആർ.ഡി.എം.) സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോട്ടയം ഉപകേന്ദ്രം എന്നിവയ്ക്കായി കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു ബേസ്‌മെന്റ് നിലകൾ ഉൾപ്പടെ നാലുനില ബഹുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2915 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ടു ബ്ലോക്കുകളുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു