പാലാ: പി.എം. പോഷണ്‍സ്‌കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരം നടന്നു. പാലാ, രാമപുരം, ഏറ്റുമാനൂര്‍ ഉപജില്ലകള്‍ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. പാലാ സെന്റ് മേരീസ് ജി. എച്ച്. എസ്. എസില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.
പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലമ്പറമ്പില്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. യോഗത്തില്‍ പാലാ എ.ഇ.ഒ ഷൈല ബി സ്വാഗതം ആശംസിച്ചു.