തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു. മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ. മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെൻറ് തോമസ് എച്ച്എസിലെ മീവൽ എസ് കോടാമുള്ളിൽ ആണ് ലീഡർ.
മറ്റു ഭാരവാഹികൾ: ജനറൽ സെക്രട്ടറിമാർ നോബിൾ ജെയ്മോൻ (സെൻറ് ജോർജ് എച്ച് എസ് എസ് കലയന്താനി, കലയന്താനി മേഖല),
ആൻമരിയ ബൈജു (ഇൻഫൻ്റ് ജീസസ് ഇ എം എച്ച് എസ് കൂത്താട്ടുകുളം വഴിത്തല മേഖല), ഡെപ്യൂട്ടി ലീഡർ ജെറിൻ സിജോ (നിർമല പബ്ലിക് സ്കൂൾ കരിമണ്ണൂർ, കരിമണ്ണൂർ മേഖല). പ്രോജക്റ്റ് സെക്രട്ടറി ദേവദത്തൻ കെ.എസ് (സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് പുറപ്പുഴ,
വഴിത്തല മേഖല). ട്രഷറർ ദിയകൃഷ്ണ ബി (വിമല മാതാ എച്ച് എസ് എസ് കദളിക്കാട്, തൊടുപുഴ മേഖല).
തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടത്തിയ നേത്യസംഗമത്തിൽ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു. മേഖലാ ഓർഗനൈസർമാരായ എബി ജോർജ്, സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ, മേഖലാ പ്രസിഡൻ്റ് ഫിലിപ്പുകുട്ടി റ്റി.എം, റ്റോണി സി തോമസ് എന്നിവർ പ്രസംഗിച്ചു.