Hot Posts

6/recent/ticker-posts

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന: മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

കോട്ടയം: ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ തട്ടുകടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടി.
പാചക എണ്ണയുടെ പുനരുപയോഗം തടയുക, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന, ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ/ ലൈസൻസ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തൽ, ശുചിത്വം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

37 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച എട്ടു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും രണ്ടു സ്ഥാപനങ്ങൾക്ക് തെറ്റുതിരുത്താനുള്ള നോട്ടീസും നൽകി. 
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസിന്റെ മേൽനോട്ടത്തിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോ. അക്ഷയ വിജയൻ, ഡോ. സ്‌നേഹ എസ്. നായർ, ജി. എസ്. സന്തോഷ് കുമാർ, നിമ്മി അഗസ്റ്റിൻ, നീതു രവികാർ, നവീൻ ജയിംസ് എന്നിവരാണ് പരിശോധനകൾ നടത്തിയത്.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു