Hot Posts

6/recent/ticker-posts

ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച ഭരണങ്ങാനത്ത്



ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ ഒരാളുമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച രാവിലെ ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഈറ്റയ്ക്കക്കുന്നേൽ കുടുംബയോഗം പ്രസിഡൻ്റ് പ്രമോദ് ഫിലിപ്പ്, ട്രഷറർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
കേരളത്തിലെ അനേകം വൈദികർക്കും സന്യസ്‌തർക്കും മാർഗ്ഗദീപമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്റെ അനുസ്‌മരണസമ്മേളനം സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിക്കും.
കുടുംബയോഗം പ്രസിഡന്റ്റ് പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസ്‌ഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. റ്റി.ജെ. ജോസഫ് തോട്ടകര രചിച്ച 'സീറോ മലബാർസഭ ആഗോളസഭയ്ക്ക് നൽകിയ പൊൻമുത്ത്' എന്ന അനുസ്‌മരണപുസ്‌തകത്തിൻ്റെ പ്രകാശനം കർദ്ദിനാൾ നടത്തും. 
ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ മെമ്മോറിയൽ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എം. ജയരാജ്, ജോസ് കെ. മാണി എം.പി, 

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മോൺസിഞ്ഞോർ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സക്കറിയ അട്ടപ്പാട്ട്, ഫാ. സിറിൾ തയ്യിൽ, ജോസ് മാത്യു, ഡോ. നോയൽ മാത്യൂസ്, ഡോ. രാജേഷ് ബേബി, ജോർജ്ജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി