Hot Posts

6/recent/ticker-posts

ജില്ലാതല കാഴ്ചാദിനം ആചരിച്ചു

കോട്ടയം: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും നേതൃത്വത്തിൽ ജില്ലാതല കാഴ്ചാദിന പരിപാടി കുമരകത്ത് സംഘടിപ്പിച്ചു. കുമരകം സാംസ്‌കാരികനിലയിൽ നടന്ന ചടങ്ങ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. 
കണ്ണുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ മുന്നിൽ കുട്ടികൾ സമയം ചെലവഴിക്കുന്നത് കുറയ്ക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ, ഡോ. വ്യാസ് സുകുമാരൻ വിഷയാവതരണം നടത്തി. 
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിൻസി ടി.കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.കെ. ജോഷി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ ശ്രീജ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, 
ഗ്രാമ പഞ്ചായത്തംഗം ദിവ്യ ദാമോധരൻ, മെഡിക്കൽ ഓഫിസർ ഡോ. റോസ്ലിൻ ജോസഫ്, ജില്ലാ ഓഫ്താൽമിക് കോഓർഡിനേറ്റർ മിനിമോൾ പി ഉലഹന്നാൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജെ, ആശുപത്രി വികസന സമിതി അംഗം ടോണി തോമസ് തുടങ്ങിയവർ സംസാരിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു