പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും പൂഞ്ഞാറിൽ നടന്നു. സമീപകാലത്ത് ഉണ്ടായ വിഷയങ്ങളിൽ മലയോര കർഷകരെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഒറ്റുകൊടുത്തത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി നേതാവും, മുൻ ചീഫ് വിപ്പും ആയ പി. സി ജോർജ് ആരോപിച്ചു.
ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഇത് സംസാരിക്കുവാൻ ഇടയായത്. ബി.ജെ.പി കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എസ്. ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ചെയർമാൻ കെ. എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, വാർഡ് മെമ്പറുമാരായ സജിമോൻ കദളിക്കാട്ടിൽ, അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹനൻ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം സുനിൽകുമാർ, ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ്,
ബി.ജെ.പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി സോമരാജൻ ആറ്റുവയലിൽ, ബി.ജെ.പി കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്, സെബാസ്റ്റ്യൻ കുറ്റിയാനി, കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ജോസ് ഫ്രാൻസിസ്, സുരേഷ് ഇഞ്ചയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് ചൂണ്ടിയാനിപ്പുറം, സെബാസ്റ്റ്യൻ മാളിയേക്കൽ, എ. റ്റി. ജോർജ് അരീപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.