Hot Posts

6/recent/ticker-posts

വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന ട്രാവൽ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും: കേരളാ കോൺഗ്രസ് (ബി)

കോട്ടയം: പാലാ: പ്ലസ് ടൂ പാസായ വിദ്യാർത്ഥികളെ തുടർ പഠനത്തിനായി വിദേശത്തേക്ക് അയക്കാമെന്ന പേരിൽ വിദ്യാർത്ഥികളെയും, അവരുടെ മാതാപിതാക്കളെയും ട്രാവൽ ഏജൻസികൾ ചൂഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കേരളാ കോൺഗ്രസ് (ബി) നേതാക്കൾ. ഇന്ന് പാലായിൽ ചേർന്ന കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു കേരളാ കോൺഗ്രസ് (ബി) നേതാക്കൾ.
കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ രാജ്യത്തെ യുവാക്കളെയും യുവതികളെയും അവരുടെ മാതാപിതാക്കളെയും ചൂഷണം ചെയ്യുവാൻ ട്രാവൽ ഏജൻസികളെ അനുവദിക്കുന്നത് അക്ഷന്തവ്യമായ അനാസ്ഥയായി കേരളാ കോൺഗ്രസ് (ബി) കാണുന്നു. വിസാ നടപടികൾ പരാജയപ്പെട്ടാൽ പണം തിരിച്ചു കൊടുക്കാതെ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കടക്കെണിയിൽ അകപ്പെടുത്തുകയാണ് ഇത്തരം ട്രാവൽ ഏജൻസികൾ ചെയ്യുന്നത്. സ്ഥലവും സ്വർണ്ണവും പണയം വച്ച മാതാപിതാക്കൾ പണം തിരിച്ചു ചോദിച്ചാൽ ജീവന് ഭീഷണിയുണ്ടാവുമെന്നും, വസ്തുവകകൾ നഷ്ട്ടപ്പെടുമെന്നുമൊക്കെയാണ് ഈ മാഫിയാകളുടെ ഭീഷണി. സമാധാന കാംഷികൾ ഈ ഭീഷണി കേട്ട് പിൻതിരിയുകയാണ് ചെയ്യുന്നത്.
കേരളത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ട്രാവൽ ഏജൻസി മാഫിയാകളുടെ കബളിപ്പിക്കലുകൾക്കെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്നും കേരളാ കോൺഗ്രസ് (ബി) നേതാക്കൾ മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൻ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ, സംസ്ഥാന സെക്രട്ടറി സാജൻ ആലിക്കുളം, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ, കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ശശിധരൻ ബി, ജോസുകുട്ടി പാഴൂക്കുന്നേൽ, ജനറൽ സെക്രട്ടറിമാരായ മനോജ് പുളിക്കൽ, അനസബി, ജില്ലാ സെക്രട്ടറിമാരായ അനൂപ് പിച്ചകപള്ളി, മനോജ് കെ.കെ, അജിന്ദ്രകുമാർ, ജില്ലാ ട്രഷറർ ജോമോൻ സി ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.


Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും