Hot Posts

6/recent/ticker-posts

വർണ്ണദീപങ്ങൾ തെളിഞ്ഞു. കേരളാ കോൺഗ്രസിന് 60 ൻ്റെ ആഘോഷരാവുകൾ



കോട്ടയം: രാഷ്ട്രീയ കേരളത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എന്നും, 60 വർഷമായി കനത്ത വെല്ലുവിളികൾ നേരിട്ട്, കേരളത്തിലെ കർഷകർക്കും, സാധാരണ ജനവിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടെടുത്ത് പാർട്ടി ധീരമായി മുന്നേറുകയാണെന്നും, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കേരള കോൺഗ്രസിൻ്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി 60 വിളക്കുകൾ തെളിയിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു  പ്രഫ. ലോപ്പസ് മാത്യു.
കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസും ചുവപ്പും വെള്ളയും ചേർന്ന എൽ.ഇ.ഡി ലൈറ്റുകളുടെ ദീപപ്രഭയിൽ തിളങ്ങി. പുതിയ കാലഘട്ടത്തിൽ കർഷകരും, യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും പ്രത്യേകം ശ്രദ്ധതിരിക്കണമെന്നും അല്ലാത്തപക്ഷം കർഷകർ ഉൽപാദന പ്രക്രിയകളിൽ നിന്നും പിന്തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ലോല പ്രശ്നങ്ങളും, വന്യമൃഗ ശല്യവുമെല്ലാം നേരിട്ട് കർഷകർ ബുദ്ധിമുട്ടുകയാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഇന്ത്യയിൽ ഏറ്റവും വലിയ അളവിലാണ്. ഇതിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക നടപടികൾ സ്വീകരിക്കണം. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ അധ്യക്ഷത വഹിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു