Hot Posts

6/recent/ticker-posts

60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം): ആരംഭകാല നേതാക്കളെ ആദരിച്ചു; നാടെങ്ങും പതാകകൾ ഉയർന്നു

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ  പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ. അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ സന്ദേശം നൽകി.നഗരസഭാ കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട് ,ജോസ് ചീരാംകുഴി ,ലീന സണ്ണി, മായാപ്രദീപ്, ബിജി ജോജോ, കെ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ്സുകുട്ടി പൂവേലി ,സാജു എടേട്ട്, ജയ്സൺമാന്തോട്ടo സുനിൽ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
കെ.ടി.യു.സി.പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, കെ.കെ.ദിവാകരൻ, തോമസ് ആൻ്റണി, ബേബി കണ്ണംപാല, ഇ.കെ.ബാബു, ടിനു മാത്യു, ടോമി തകടിയേൽ എന്നിവർ നേതൃത്വം നൽകി. രാമപുരത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് പതാക ഉയർത്തി മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. അലക്സ് അലക്സാണ്ടർ, ഡി.പ്രസാദ്, ലിസി ബേബി, ബെന്നി ആനത്താറ, അപ്ച്ചൻ നെടുംപള്ളി എന്നിവർ പ്രസംഗിച്ചു.
തലപ്പുലത്ത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പതാക ഉയർത്തി.സുഭാഷ് വലിയ മംഗലം അദ്ധ്യക്ഷത വഹിച്ചു. മേലുകാവിൽ ടിറ്റോ മാത്യുപതാക ഉയർത്തി. ജെറ്റോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മുത്തോലിയിൽ മാത്തുക്കുട്ടി ചേന്നാട്ട് പതാക ഉയർത്തി ടോബിൻ കെ.അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. കരൂരിൽ കുഞ്ഞുമോൻ മാടപ്പാട്ട് പതാക ഉയർത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ് യോഗം ഉദ്ഘാടനം ചെയ്തു. സാജു വെട്ടത്തേട്ട്, ജയിംസ് വെള്ളാമ്പേൽ, ഡോമിനിക് എലിപ്പുലിക്കാട്ട്, സെസ്സിൽ വർക്കി എന്നിവർ പ്രസംഗിച്ചു. കൊഴുവനാലിൽ സണ്ണി നായിപ്പുരയിടം പതാക ഉയർത്തി സിബി ഗണപതി പ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്‌തു.


കേരളാകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സമുചിതതമായി ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസിലും നടന്നു. പാർട്ടിയുടെ സീനിയർ നേതാവും ഉന്നതാദികാര സമതി അംഗവുമായ മുൻ എം.എൽ.എ. പ്രൊഫസർ.വി.ജെ ജോസഫ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ്,വലിയ വീട്ടിൽ, സെക്രട്ടറി പി.പി.എം നൗഷാദ്, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, പി.എസ് എം റംലി, നാസ്സർ ആലുംതറ, റോസറ്റ് വീഡൻ, ജയിംസ് കുന്നേൽ, പരിക്കൊച്ച് കുരുവനാൽ, സിദ്ധീഖ്, സിബി മാത്യു, ഷാനവാസ്, നാസ്സർ ഇടത്തുംകുന്നേൽ, ഷാനവാസ്, ഹലീൽ മുഹമ്മദ്, ബാബു വരവുകാല, സലിം പ്ലാമൂട്ടിൽ, അർഷാദ് എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ