Hot Posts

6/recent/ticker-posts

'മാക്സ്പെക്ട്ര' ഒക്ടോബർ 18ന് രാമപുരം കോളേജിൽ

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ച 'മാക്സ്പെക്ട്ര' മത്സരങ്ങൾ നടത്തുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരമാണ്  മാക്സ്പെക്ട്ര.   
ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രഷർഹണ്ടിൽ ഒന്നാം സ്ഥാനവും  മറ്റ്‌ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. 
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് പ്രൊഫ. മാത്യു ടി മാതേക്കൽ എവർ റോളിംഗ് ട്രോഫിയും പ്രശംസാ പത്രവും നൽകുന്നതാണ്. വിശദാംശങ്ങൾക്ക് 9495443421, 9847828151 എന്ന നമ്പറിൽ ബന്ധപ്പെടുക.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു