Hot Posts

6/recent/ticker-posts

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി 'മാക്സ്പെക്ട്ര' നടത്തി രാമപുരം കോളേജ്

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സര പരിപാടിയായ 'മാക്സ്പെക്ട്ര' യുടെ പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. 
വിവിധ സ്കൂളുകളിൽനിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.  കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ്  കുന്നുംപുറം സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ: 
ടെക്നോവ : മിന്നു മരിയ വിനോദ്, അനറ്റ് ജിന്റോ- സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം  
ബയോക്വെസ്റ്റ് : ആദിൽ സോണി, അഗസ്റ്റിൻ ബിജു -  സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം 
സ്പെല്ലാതോൺ : മിന്നു സോജി, നേഹ  സാറാ പ്രിൻസ്- സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം 
കോർപ്പറേറ്റ് കോൺക്വെസ്റ്റ് : മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം   
കണ്ടന്റ്  റൈറ്റിങ്ങിൽ : അഷർ ജോസഫ് സെന്റ് ആൻസ് എച്ച് എസ് എസ് കുര്യനാട് 
ട്രഷർ ഹണ്ട്: സെന്റ് തോമസ്  ഹയർ സെക്കണ്ടറി സ്കൂൾ പാലാ
സെവൻസ് ഫുട്ബോൾ : എമ്മാനുവെൽസ്‌ എച്ച് എസ് എസ് കോതനല്ലൂർ
കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ്  കുന്നുംപുറം അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, കോ ഓർഡിനേറ്റർ മാരായ  വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ജോബിൻ പി മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു