പാലാ: ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനം ലോകമെമ്പാടും ആചരിക്കുമ്പോൾ പാലാ മരിയ സദനത്തിലും ലോക മാനസിക ആരോഗ്യ ദിനം ആചരിക്കപ്പെട്ടു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
മാനസിക ആരോഗ്യ ദിനത്തിൻറെ പ്രത്യേകതയെ കുറിച്ചും, ജോലികളിൽ അവസരവും ജോലി സ്ഥലങ്ങളിൽ അവസരവും കൊടുക്കുന്നു തൊഴിലധിഷ്ഠിതമായ ഒരു ജീവിതം എന്നുള്ള കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കുന്നതിനെ പറ്റിയും മറ്റു സ്ഥലങ്ങളിലെ ജോലി ചെയ്തു വരാനായിട്ട് ചെറിയ ഹോമുകളിൽ നിന്ന് സാധിക്കുന്നതിനെപ്പറ്റിയും ജോസ് കെ മാണി വിശദീകരിച്ചു. മരിയസദനത്തിൻ്റെ മുന്നോട്ടു പോകാനുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടുകളും, മറ്റു സഹായങ്ങളും സംഘടിപ്പിച്ചുകൊണ്ട് പുതിയ പ്രോജക്ടുകൾ ചെയ്യാനും അതിനുവേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പാലാ പരിസരത്തുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ലോകം മാനസികാരോഗ്യമായ ദിനത്തിൽ മരിയ സദനത്തിനായുള്ള ഫണ്ട് ശേഖരണം നടന്നുവരുന്നു. അത് ഇന്നൊരു ദിവസം കൊണ്ട് പൂർത്തിയാവാത്ത സാഹചര്യത്തിൽ വരുന്ന ഏതാനും നാളുകളിലേക്ക് അത് തുടർന്ന് കൊണ്ടു പോകുവാൻ യോഗം തീരുമാനമെടുത്തു.