Hot Posts

6/recent/ticker-posts

ലോക മാനസികാരോഗ്യ ദിനത്തിൽ മരിയസദനത്തിന് കൈത്താങ്ങുമായി മാർ. ജോസഫ് കല്ലറങ്ങാട്ട്

പാലാ: മരിയസദനത്തിൽ ലോക മാനസികാരോഗ്യ ദിനം ആഘോഷിക്കാൻ പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ. ജോസഫ് കല്ലറങ്ങാട്ട് എത്തി. മരിയസദനം നടത്തുന്ന പ്രവർത്തനങ്ങൾ അനുമോദനം അർഹിക്കുന്നതാണ് എന്നും മരിയ സദനം പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പാലാ രൂപതയുടെ പൂർണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. 
കിടപ്പു രോഗികളെ സന്ദർശിക്കുകയും, മരിയസദനത്തിലെ കുരുന്നുകളുമായി സമയം ചെലവഴിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. മരിയസദനത്തിനു കൈത്താങ് ആകുന്നതിനു പാലാ രൂപതയുടെ സമ്മാനവും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്. 
രൂപത മുഖ്യ വികാരി ജനറൽ മോൺസി. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺസി. ഡോ. ജോസഫ് മലേപ്പറമ്പിൽ, ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ്  കിഴക്കയിൽ, ബിഷപ്പ് സെക്രട്ടറി ഫാ. മാണി കൊഴുപ്പൻകുറ്റി, ബൈജു കൊല്ലംപറമ്പിൽ (സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാലാ മുനിസിപ്പാലിറ്റി), സന്തോഷ്‌ ജോസഫ് (ഡയറക്ടർ, മരിയസദനം) എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു