Hot Posts

6/recent/ticker-posts

'ശുചിത്വ മുത്തോലി, സുന്ദര മുത്തോലി' പദ്ധതിക്ക് തുടക്കം കുറിച്ച് മുത്തോലി പഞ്ചായത്ത്‌

പാലാ: 'ശുചിത്വ മുത്തോലി, സുന്ദര മുത്തോലി' പദ്ധതിക്ക് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവനാണ് നൂറുകണക്കായ ഹരിത സേനാ അംഗങ്ങളെ സാക്ഷി നിർത്തി കർമ്മ പദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്.
നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന ഈ പ്രദേശം വെട്ടി വെടിപ്പാക്കി, ഇരു സൈഡിലും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, കോട്ടയത്ത് നാലു മണിക്കാറ്റുണ്ടെങ്കിൽ ഇവിടെ നമുക്ക് എല്ലാവർക്കും ഒത്ത് ചേർന്ന് അഞ്ച് മണിക്കാറ്റ് സ്ഥാപിക്കണമെന്നും രഞ്ജിത് ജി മീനാഭവൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വാർഡ് മെമ്പർ സിജുമോൻ സി.എസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ എൻ.കെ ശശികുമാർ, ജയാ രാജു, ശ്രീജയ എം.പി എന്നിവർ പ്രസംഗിച്ചു.
അടുത്ത നടപടിയായി പഞ്ചായത്തിലുടനീളം ക്യാമറകൾ സ്ഥാപിക്കുന്നതാണെന്നും ശുചിത്വ പരിപാലനം ഒരു തുടർ പ്രക്രിയയായി മാറ്റുമെന്നും രഞ്ജിത് ജി മീനാഭവൻ അറിയിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു