മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം കരസ്ഥമാക്കി. ജേതാക്കളായ കുട്ടികളെ അധ്യാപക രക്ഷാകർത്തൃ സംഘടന അഭിനന്ദിച്ചു.

സീന പി.സി., ആൻസി ഐസക്ക്, മൻജു ഡൊമിനിക്, അരുൺ ജി. പുലിക്കാട്ട്, റ്റിൽജി അലോഷ്യസ്, സി.അലോണ മരിയ, ജോസ്ന ജോസഫ്, ടെസിൻ മാത്യു, ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.
