Hot Posts

6/recent/ticker-posts

പാലായിൽ ദേശീയ രക്തദാന ദിനാചരണവും ഷിബു തെക്കേമറ്റത്തിന്റെ 125ആം രക്ത ദാനവും 125 പേർ പങ്കെടുത്ത രക്തദാന ക്യാമ്പും നടന്നു

പാലാ: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടൊപ്പം നടന്ന 125 പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം നൂറ്റിഇരുപത്തിയഞ്ചാമത്തെ തവണ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന് കോട്ടയം ജനറൽ ആശുപത്രി, പാലാ മരിയൻ ആശുപത്രി, കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ, ഭരണങ്ങാനം ഐ.എച്ച്.എം ആശുപത്രി എന്നിവർ നേതൃത്വം നൽകി. പാലാ സെന്റ് തോമസ് കോളജ്, സെന്റ് തോമസ് ബിഎഡ് കോളജ്, പാലാ സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പാലാ ഗവ.പോളിടെക്നിക്, സെന്റ്. ജോസഫ് എൻജിനീയറിംഗ് കോളജ്, സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മെന്റ് കോളജ്, പാലാ ട്രോണിക്‌സ് ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. 
രക്തദാതാക്കളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. നടിയും മോഡലുമായ ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയായിരുന്നു. പാലാ നഗരസഭാധ്യക്ഷൻ ഷാജു തുരുത്തേൽ, വൈസ് ചെയർമാൻ ലീനാ സണ്ണി, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, നഗരസഭാംഗം ബിജി ജോജോ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡിഎംഓ: ഡോ. പി.എൻ.വിദ്യാധരൻ, പാലാ ഡി.വൈ.എസ്.പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ  കെ.സദൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, വൈസ്മെൻ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി. സ്‌കറിയ, ഫെഡറൽ ബാങ്ക് സോൺ നിഷ കെ ദാസ്, എച്ച് ഡി എഫ് സി ബാങ്ക് ക്ലസ്റ്റർ ഹെഡ് മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. 'രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി