Hot Posts

6/recent/ticker-posts

അലഞ്ഞു തിരിഞ്ഞ് നടന്ന സ്ത്രീയെ മരിയസദനത്തിൽ എത്തിച്ച് രാമപുരം പോലീസ്

പാലാ: രാമപുരം പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയും മാനസിക അസ്വസ്ഥത തോന്നിക്കുകയും ചെയ്ത സ്ത്രീയെ രാമപുരം പോലീസ് ഇടപെട്ട് പാലാ മരിയസദനത്തിൽ എത്തിച്ചു. മരിയസദനത്തിൽ അന്തവാസികളുടെ എണ്ണം വീണ്ടും ഗണ്യമായി വർദ്ധിക്കുന്നു. കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, പോലീസുകാരും ജനപ്രതിനിധികളും ഇപ്പോഴും ആശ്രയിക്കുന്നത് മരിയസദനത്തിനെയാണ്. 
ഇന്നേദിവസം 2024 ഒക്ടോബർ 14 തീയതി, രാമപുരം ഭാഗത്ത് കൂടെ അലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെ പാലാ DYSP യുടെ നിർദ്ദേശപ്രകാരം രാമപുരം ASI രാജിമോൾ പി.എനും CPO രാജേഷ് കെ.ആറും മരിയസദനത്തിൽ എത്തിക്കുകയുണ്ടായി. നിലവിലുള്ള അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയാത്തക്കവിധം ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ഒരു സാഹചര്യം വീണ്ടും ഉണ്ടാകുന്നത്. 
പാലാ മരിയസദനത്തിനു വേണ്ടി ജനകീയ കൂട്ടായ്മകൾ നടന്ന് വരുന്നു. പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ജനകീയ ധനസമാഹരണ യജ്ഞം നടത്തി വരികയാണ്. പോലീസിനും സാമൂഹ്യനീതി വകുപ്പിനും സുരക്ഷിതമായി ഇന്ന് മനോരോഗികളെ സംരക്ഷിക്കുവാൻ ഏൽപ്പിക്കാൻ അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ മരിയസദനം ഉണ്ട് എന്നത് നാടിനും നാട്ടിലെ ഭരണാധികാരികൾക്കും വലിയ ആശ്വാസമാണ്.  
സൗജന്യമായി സുമനസ്സുകൾ മരിയസദനത്തിനായി നൽകിയ ഭൂമിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുവാൻ സാധിക്കണം. ഇവിടങ്ങളിൽ കെട്ടിടം പണിത് ആളുകളെ മാറ്റി പാർപ്പിക്കണം. ഇതു വഴി സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മരിയസദനത്തിനായി ജനകീയ കൂട്ടായ്മയിൽ പങ്കുചേർന്ന, ധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്ന, ഇപ്പോഴും മരിയസദനത്തിനു വേണ്ടി നിസ്വാർത്ഥരായി സഹകരിക്കുന്ന എല്ലാവർക്കും നന്ദി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു