Hot Posts

6/recent/ticker-posts

മലങ്കര കുടിവെള്ള പദ്ധതി അതിവേഗം പൂർത്തിയാക്കണം നാട്ടുകാർ; സമയബന്ധിതമായി തന്നെ പൂർത്തിയാക്കും മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു.
പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും 'കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമൂലം റോഡുകൾ പാടേ തകരുന്നത് നാട്ടുകാർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.റോഡ് പുനക്രമീകരണം ഉറപ്പുവരുത്തണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി.ഗതാഗത തടസ്സവും അപകടവും ഉണ്ടാവാത്ത വിധം മാത്രമെ പൈപ്പിടൽ നടത്താക്കൂ എന്ന് മന്ത്രി നിർദ്ദേശിച്ചു.മഴ മാറിയാലുടൻ റോഡ് നന്നാക്കുവാൻ നടപടി ഉണ്ടാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കടനാട് പഞ്ചായത്തിലെ നീലൂരിൽ ജലസംഭരണി സ്ഥാപിക്കുന്ന സ്ഥലവും മന്ത്രിയും എൻജിനീയർമാരും സന്ദർശിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി മന്ത്രിയോട് വിവരിച്ചു.പ്രൊജക്ട് ചീഫ് എൻജിനീയർ സജീവ് രത്നാകരൻ, എൻജിനീയർമാരായ നാരായണൻ നമ്പൂതിരി ,രതീഷ് കുമാർ, കിഷൻ ചന്ദ്, എസ്.ടി.സന്തോഷ്,പ്രദീപ് മാത്യൂസ് വിവിധ സംഘടനാ നേതാക്കളായ മത്തച്ചൻ ഉറുമ്പുകാട്ട്, ബെന്നി ഈരൂരിക്കൽ, ബേബി കട്ടയ്ക്കൽ, ബേബി ഉറുമ്പുകാട്ട്, ബിന്ദു ബിനു, ജോർജ് ഊളാനി, ജോസ് കുന്നുംപുറം, ഇശ്നേഷ്യസ് നടുവിലേക്കുറ്റ്, സിജു മൈക്കിൾ, കുട്ടായി കുറുവ താഴെ, തോമാച്ചൻ താഴത്തു വീട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി