Hot Posts

6/recent/ticker-posts

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു

പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തിയത്.
സ്കൂൾ മാനേജർ അശോകവർമ്മ പി ആർ അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ  മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. പ്രിൻസിപ്പൽ ജയശ്രീ ആർ, പി റ്റി എ പ്രസിഡന്റ്‌ രാജേഷ് പാറക്കൽ, ഹെഡ്മിസ്ട്രസ്സ് അനുജാ വർമ്മ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി വി, സ്കൗട്ട് മാസ്റ്റർ റെജി ജോർജ്, റേഞ്ച് ലീഡർ ഗീതു ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
125 തവണ രക്തദാനം ചെയ്ത മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാമ്പിന്  സിസ്റ്റർ ആഗ്നസ് എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി,  ഡോക്ടർ മാമച്ചൻ, ജേക്കബ് തോമസ്, അനറ്റ് സെബാസ്റ്റ്യൻ, അതുൽ കൃഷ്ണ, സ്വാതിക സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു