Hot Posts

6/recent/ticker-posts

അരുവിത്തുറ വോളിക്ക് നാളെ തുടക്കം: പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മാറ്റുരക്കും

അരുവിത്തുറ: അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സംഘടിപ്പിക്കുന്ന അരുവിത്തുറ വോളിക്ക് ബുധനാഴ്ച്ച 2.30 ന് തുടക്കമാകും. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. 
കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ, കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിക്കും. 
കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാല, സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചെങ്ങലൂർ എസ്സ് എച്ച് കോളേജ് തേവര, സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, 
 ഡി ഐ എസ് ടി കോളേജ് അങ്കമാലി, നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു