പ്രവിത്താനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (IEEE RAS) കേരള ചാപ്റ്റർ, പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജിയുടെ സഹകരണത്തോടെ നടത്തിയ SKILL FORGE - ROBOTICS FOR STUDENTS സെമിനാറിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗം കൂടിയായ 'റോബോട്ടിക്സ് ' ആഴത്തിൽ അറിയാൻ വിദഗ്ധരുടെ ക്ലാസുകൾ വിദ്യാർഥികളെ സഹായിച്ചു. കോളേജിലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താനും പ്രായോഗിക പരിശീലനം നേടാനും അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.