Hot Posts

6/recent/ticker-posts

പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് നാളെ

പാലാ: അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ നടക്കും. തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഒക്ടോബർ 19ന് രാവിലെ 9:45 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു. 
നാനാ ജാതിമതസ്ഥർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കിഴതടിയൂർ പള്ളിയിലെ തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി റവ. ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30 , 7 ,10, 12 ഉച്ചകഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. 
27 ന് ജപമാല പ്രദക്ഷിണം കുരിശുപള്ളിയിലേയ്ക്ക്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 28 ന് രാവിലെ 5: 15 മുതൽ നെയ്യപ്പ നേർച്ച വിതരണവും പത്തുമണിക്ക് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു. ഉച്ചയ്ക്ക് 12 ന് ടൗൺ ചുറ്റിയുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ