Hot Posts

6/recent/ticker-posts

2025 മാർച്ച് 31 ന് മുമ്പായി സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്താവാൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത്‌

തീക്കോയി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. 
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, റീത്താമ്മ എബ്രാഹം, ഹരിതകേരളം കോ-ഓഡിനേറ്റർ വിഷ്ണു, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ - തൊഴിലുറപ്പു പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു