Hot Posts

6/recent/ticker-posts

മരിയസദനത്തിനായി ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത്‌

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മരിയ സദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണ യജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1998 ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540 ൽ അധികം ആളുകൾ വസിക്കുന്നു. അനുവദനീയമായതിലും കൂടുതൽ രോഗികളും അനാഥരും ഇപ്പോൾ മരിയ സദനത്തിൽ ഉണ്ട്. കൂടുതലായി എത്തിച്ചേരുന്ന ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. 
ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുവാൻ മരിയ സദനം തീരുമാനിച്ചിരിക്കുകയാണ്. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് വിവിധ ഗ്രാമപഞ്ചായത്തുകളിൽ നടത്തുന്ന ജനകീയ കൂട്ടായ്മകളുടെ ഭാഗമായിട്ടാണ് തീക്കോയിലും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. 
ഒൿടോബർ 20ന് തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മരിയസദനത്തിനായി പൊതു ധനസമാഹരണം നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകും. മഹിളാ പ്രധാൻ ഏജന്റ് സാലി ബേബി കുന്നക്കാട്ട് 15000/- രൂപ മരിയ സദനത്തിന് നൽകി തീക്കോയിലെ ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു. 




ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ സന്തോഷ് മരിയ സദനം, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, ദീപാ സജി, അമ്മിണി തോമസ് നജീമ പരിക്കൊച്ച്, അസിസ്റ്റന്റ് സെക്രട്ടറി സജി പി റ്റി, സഹകരണ ബാങ്ക് പ്രസിഡണ്ട് റ്റി ഡി ജോർജ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, എം ജി ശേഖരൻ, റ്റി ഡി മോഹനൻ, വ്യാപാരി വ്യവസായ യൂണിറ്റ് പ്രസിഡണ്ട് എ ജെ ജോർജ്, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, തീക്കോയി ലൈബ്രറി പ്രസിഡൻറ് ഷേർജി പുറപ്പന്താനം, സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗണവാടി ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, ആശ വർക്കേഴ്സ്, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു