തീക്കോയി: തീക്കോയി സ്തംഭം ജംഗ്ഷനിൽ മാസങ്ങളായി തകരാറിലായി കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാർ പരിഹരിച്ചു വീണ്ടും പ്രകാശിപ്പിച്ചു. നേരത്തെ വാഹനമിടിച്ചാണ് ലൈറ്റിന് തകരാർ സംഭവിച്ചത്. എന്നാൽ മാസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ നടപടികളുണ്ടായില്ല.


എന്നാൽ ലൈറ്റ് നന്നാക്കാൻ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നെന്നും ഉയരമുള്ള പോസ്റ്റിന് മുകളിൽ കയറി ലൈറ്റ് നന്നാക്കാൻ ടെക്നീഷ്യൻമാരെ കിട്ടാഞ്ഞതാണ് നടപടി വൈകാൻ കാരണമെന്നും ഇത് പരിഹരിച്ചതായും സ്ഥലം സന്ദർശിച്ച ശേഷം തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് പറഞ്ഞു.