Hot Posts

6/recent/ticker-posts

മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതര കടകൾക്ക് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ പൂട്ട് വീഴും: ആം ആത്മി സംസ്ഥാന പ്രസിഡണ്ട്

കുറവിലങ്ങാട്: കേരളത്തിലും മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതര കടകൾക്ക് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ പൂട്ട് വീഴുമെന്ന് ആം ആത്മി സംസ്ഥാന പ്രസിഡണ്ട് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു. 
ആംആത്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാണ്ട് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വിത്സൺ മാത്യു.
കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതര കടകൾ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുന്തിയ വിഭവങ്ങൾ തൃശൂരിൽ ഒരുക്കി താൽക്കാലിക വിജയം നേടൻ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ.എ.പി ഈ കടകളൊക്കെ പൂട്ടിക്കുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.
ജോയി ആനിത്തോട്ടം (ജില്ലാ പ്രസിഡണ്ട്), ഡോക്ടർ സെലിൻ ഫിലിപ്പ് (സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്) നവിജിൻ നാദാ മണി(സംസ്ഥാന സെക്രട്ടറി), റോയി വെള്ളരിങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി