Hot Posts

6/recent/ticker-posts

അയ്യപ്പ ഭക്തരെ സ്വീകരിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളൊരുക്കി പാലാ നഗരസഭ

പാലാ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പാലായിലെത്തുന്ന അയ്യപ്പ ഭക്തരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതായി നഗരസഭാ ചെയർമാൻ ഷാജു.വി. തുരുത്തുൻ അറിയിച്ചു.  
പാലാ നഗരത്തിലെ മുഴുവൻ റോഡുകളും അടിച്ചു വാരി വൃത്തിയാക്കുന്നതിനും, ബ്ലീച്ചിംഗ് പൗഡറും, കുമ്മായവും ഇട്ട് ശുചിയാക്കുന്നതിനും, ടോയ്ലറ്റുകൾ ക്ലീൻ ചെയ്യുന്നതിനും, പാലാ ഗവൺമെൻ്റ് ആശുപത്രി ജംഗ്ഷനിൽ അയ്യപ്പ ഭക്തർക്കായി കുടിവെള്ളവും, പോലീസ് എയ്‌ഡ് പോസ്റ്റും, 
ആവശ്യമായ പന്തലും, വെളിച്ചവും ഏർപ്പെടുത്തുന്നതിനും, മുരിക്കുംപുഴ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് വിരി വയ്ക്കുന്നതിനായി തെക്കേക്കര കോംപ്ലക്‌സ് കെട്ടിടത്തിൽ സൗകര്യം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും, 
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ അടിയന്തിരമായി പൂർത്തീകരിച്ചു വരുന്നതായും ചെയർമാൻ അറിയിച്ചു.
ഷാജു.വി. തുരുത്തുൻ, ആൻ്റോ പടിഞ്ഞാറെക്കര, തോമസ് പീറ്റർ, സാവിയോ കാവുകാട്ട്, ബിജു പാലൂപ്പടവൻ തുടങ്ങിയവർ ക്രമീകരണങ്ങൾ വിലയിരുത്തി.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി