കോട്ടയം: കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു നടക്കും. ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡിലേക്കും (കുഴിവേലി), അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡി (ഐ.ടി.ഐ.) ലേയ്ക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നവംബർ 14 മുതൽ നിലവിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (നവംബർ 15)ന് പ്രസിദ്ധീകരിക്കും.
നവംബർ 22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. നവംബർ 23ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ 25വരെ നാമനിർദേശം പിൻവലിക്കാം. 
