Hot Posts

6/recent/ticker-posts

കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും



പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു.
23 ന് രാവിലെ 10ന് വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ പൊതുസമ്മേളനം ആരംഭിക്കും സ്വാഗതം ഷൈല ബാലു (സെക്രട്ടറി), അദ്ധ്യക്ഷൻ പി.എ കുഞ്ഞുമോൻ (പ്രസിഡണ്ട്), ഉദ്ഘാടനം കെ ഫ്രാൻസിസ് ജോർജ് എം.പി , അവാർഡ് ദാനം മാണി സി കാപ്പൻ എം.എൽ.എ ,ഡയാലിസിസ് കിറ്റ് വിതരണം ഷാജു വി തുരുത്തൻ (മുൻസിപ്പൽ ചെയർമാൻ) ആശംസകൾ സതീഷ് ചൊള്ളാനി,
ബിനു പുളിക്കക്കണ്ടം ,മേരി ദേവസ്യ (ട്രഷറർ) മൗലാന ബഷീർ ,പ്രശാന്ത് പാലാ ,ബിജു സാഗര ,ഷെഫിന ,പാലാ ഹരിദാസ് ,സോമൻ ,ജാൻസി ,ദേവസൃ വി.വി ,തുടങ്ങിയവർ പ്രസംഗിക്കും.
പാലായിലാകെ നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയതായി മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

രണ്ട് പെൺകുട്ടികളുടെ കല്യാണം നടത്തുകയും ,സംഘടന നടത്തിയ സൗജന്യ ഫാഷൻ ഡിസൈൻ കോഴ്സിലൂടെ അനേകം യുവതികൾക്കത് ജീവിതമാർഗ്ഗമായി. പലരും അത് മൂലം വിദേശത്ത് ജോലി നേടുകയുമുണ്ടായി.
തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെ യുവതികൾ ജീവിത മാർഗം കണ്ടെത്തുമ്പോഴാണ് തങ്ങളും സായൂജ്യമടയുന്നതെന്ന് മീഡിയാ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകരായ ഷൈലാ ബാലു ,രാജീവ് ശ്രീ രംഗം ,പ്രശാന്ത് പാലാ ,ജോളി തോമസ് ,മേരി ദേവസ്യ എന്നിവർ അഭിപ്രായപ്പെട്ടു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി