Hot Posts

6/recent/ticker-posts

സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി

പാലാ: സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് ജീവകാരുണ്യ സംഘടനകൾ നമ്മുടെ സമൂഹത്തിന് ചെയ്യുന്നത് എന്ന് ഫ്രാൻസിസ് ജോർജ് എംപി. കാരുണ്യം സാംസ്കാരിക സമിതിയുടെ എട്ടാം വാർഷികം പാലാ വ്യാപാരി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നമ്മുടെ നാട്ടിൽ വൃക്ക രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട് അവർക്ക് വലിയ ആശ്വാസമാണ് കാരുണ്യം സാംസ്കാരിക സമിതി പോലുള്ള സംഘടനകളുടെ പ്രവർത്തനം എന്ന് ഫ്രാൻസിസ് ജോർജ് എംപി കൂട്ടിച്ചേർത്തു.
ആലീസ് മാണി സി കാപ്പൻ ഭദ്രദീപം തെളിയിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.
സംഘടന പ്രസിഡണ്ട് പി എ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈല ബാലു സ്വാഗതം പറഞ്ഞു.
അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം, കൗൺസിലർമാരായ മായാ രാഹുൽ, സിജി ടോണി, മേരി ദേവസ്യ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, പ്രശാന്ത് പാലാ, സുനിൽ പാമ്പാടി, രാജീവ് ചന്ദ്രൻ, ദേവസ്യ വി വി എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി