Hot Posts

6/recent/ticker-posts

ത്രിതല തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കേരള കോൺഗ്രസ് (എം)

പാലാ: അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിപുലമായ മുന്നൊരുക്കങ്ങളുമായി കേരള കോൺഗ്രസ് (എം). വരുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് ക്യാമ്പിൽ തീരുമാനമായി. അതിനായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് അംഗങ്ങൾ ഉൾക്കൊള്ളുന്ന കോർ കമ്മറ്റിക്ക് രൂപം നൽകി. 


ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്നതിനും കൂടുതൽ മെമ്പർമാരെ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളിൽ മൽസരിക്കുവാൻ കഴിഞ്ഞില്ല എന്ന് ജില്ലാ ക്യാമ്പ് വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ത്രിതല പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെ അഞ്ഞൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.


യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം.പി. യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റ്യൻ, ഗവ :ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, 
സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, ഔസേപ്പൻ വാളിപ്ലാക്കൽ, സണ്ണി തെക്കേടം, സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു